ഇന്നത്തെ പ്രധാന വാർത്തകൾ ( 03-04-2022 )
പാക് ദേശീയ അസംബ്ലി തുടങ്ങി; സ്‌പീക്കർക്കെതിരെയും അവിശ്വാസം ( april 3 news round up )
പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം. അവിശ്വാസ പ്രമേയം വിജയിച്ചാൽ ഇമ്രാൻ ഖാനെ ജയിലലടയ്ക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. 177 പ്രതിപക്ഷ അംഗങ്ങളും പാകിസ്താൻ പാർലമെന്റിലെത്തി. ഇമ്രാൻ ഖാന് അധികാരത്തിൽ തുടരാൻ വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇതിനിടെ അവസാന നിമിഷത്തിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മാറ്റിവയ്പ്പിക്കാൻ സമ്മർദ്ദം ഉണ്ടായി.
സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാൻ നടപടി ശക്തമാക്കും; ട്വന്റിഫോർ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി
ട്വന്റിഫോറിന്റെ ‘ലഹരിവഴിയിലെ കുട്ടിക്കടത്തുകാർ’ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി വി.ശിവൻകുട്ടി. സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാൻ നടപടി ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.
‘ഇന്ധനവില വര്‍ധനയ്ക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതി’; ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവില വര്‍ധനയക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.
‘വികസനത്തിനായി ഒന്നിക്കണം’; സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കെ വി തോമസ്
സില്‍വര്‍ലൈനെതിരായ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ കരുണാകരന്‍ മുന്നോട്ടുവച്ച വികസന നയമാണ് കേരളം പിന്തുടരേണ്ടത്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയിലെ ഉന്നത നേതാക്കളെ അറിയിക്കുമെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
സിൽവർ ലൈൻ : മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിർത്തിവച്ചത്. ഈ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് റവന്യൂ വകുപ്പിനെ അറിയിച്ചു. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസ്; സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാള നടി ശ്രമിച്ചുവെന്ന് കണ്ടെത്തൽ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ നടി ശ്രമിച്ചുവെന്ന് കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
ഇനി വ്രതശുദ്ധിയുടെ നാളുകൾ; ഇന്ന് റമദാൻ ഒന്ന്
കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദർശിച്ചതിനാൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകൾ ഭക്തിനിർഭരമായിരിക്കും.
ഇടിത്തീയായി ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്.
Story Highlights: april 3 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here