Advertisement

റഷ്യന്‍ അധിനിവേശം; ബുച്ചയില്‍ നടന്നത് കൂട്ടക്കുരുതിയെന്ന് സെലന്‍സ്‌കി

April 3, 2022
Google News 2 minutes Read
genocide action Ukrainian president reacts images from Bucha

റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ കീവിലെ ബുച്ചയില്‍ നടന്നത് കൂട്ടക്കുരുതിയെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വഌഡിമിര്‍ സെലന്‍സ്‌കി. കീവിന് വടക്കുപടിഞ്ഞാറുള്ള ബുച്ചയില്‍ ഇരുപതിലധികം മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിലാണ് യുക്രൈന്റെ പ്രതികരണം.

‘രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും മുഴുവന്‍ ഉന്മൂലനമാണ് നടക്കുന്നത്. ഞങ്ങളെല്ലാം യുക്രൈന്‍ പൗരന്മാരാണ്. നൂറിലധികം ദേശീയത ഞങ്ങള്‍ക്കുണ്ട്. ദേശീയതയെ ഉന്മൂലനം ചെയ്യലാണ് റഷ്യയുടെ ഈ നടപടിയിലൂടെയുണ്ടാകുന്നത്. പക്ഷേ റഷ്യയുടെ ഫെഡറേഷന്‍ നയത്തോട് കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇതെല്ലാം 21ാം നൂറ്റാണ്ടിലെ യൂറോപ്പിലാണ് സംഭവിക്കുന്നത്’. സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈന്യം പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയതിന് ശേഷം ബുച്ചയിലെ തെരുവില്‍ ഇരുപതിലധികം സാധാരണക്കാരുടെ മൃതദേഹം ചിതറിക്കിടക്കുന്നതായി ചിത്രങ്ങള്‍ എഎഫ്പി പുറത്തുവിട്ടിരുന്നു. കീവിലും മറ്റ് പരിസര നഗരങ്ങളിലും മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പാശ്ചാത്ത രാജ്യങ്ങള്‍ റഷ്യക്കെതിരെ പ്രതികരിക്കുന്നുണ്ട്. ഇത് റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ക്കും ഉടന്‍ കാരണമാകും.

Read Also : റഷ്യയില്‍ നിന്ന് വാതക ഇറക്കുമതി നിരോധിക്കുന്ന ആദ്യ ഇ.യു അംഗരാജ്യമായി ലിത്വാനിയ

യുക്രൈനില്‍ സിവിലിയന്മാര്‍ക്കെതിരായ റഷ്യയുടെ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാന്‍ സഹായം നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബുച്ചയിലെ സാധാരണക്കാരുടെ മരണം അങ്ങേയറ്റം ക്രൂരതയാണെന്ന് പ്രതികരിച്ച നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.

Story Highlights: genocide action Ukrainian president reacts images from Bucha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here