ചോക്ളേറ്റ് ലോറിയില്‍ ലഹരിമരുന്ന് കടത്ത്; വൻ ഹാഷിഷ് ഓയിൽ വേട്ട, രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂർ വാടാനപ്പള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരാണ് പിടിയിലായത്. മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ്, കുന്നുമ്മേൽ വീട്ടിൽ സുജിത്ത് ലാൽ എന്നിവരാണ് അറസ്റ്റിലായത്.(hasish oil seized from chocolate lorry)
ചോക്ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയിൽ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. വിഷു – ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്‍പ്പനയ്ക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികളെ പൊലീസ് കുടുക്കിയത്.
Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…
വാടാനപ്പള്ളിയിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയിൽ കടത്തിയിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. ചെക്കിങ് ഇല്ലാതെ എളുപ്പത്തിൽ എത്താനായിരുന്നു ഇവർ തീരദേശ ഹൈവേയിലൂടെ എത്തിയത്. പ്രതികൾക്ക് എവിടുന്നാണ് മയ്ക്ക് മരുന്ന് ലഭിച്ചതിനെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: hasish oil seized from chocolate lorry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here