കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാഭ്യാസമന്ത്രി അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് കെ. സുരേന്ദ്രൻ

കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാഭ്യാസമന്ത്രി അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് കെ. സുരേന്ദ്രൻ. കേരളത്തിന്റെ നിയമസഭ തല്ലിതകര്‍ത്ത വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണ്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ തടിയൂരാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ വിദ്യാഭ്യാസമന്ത്രിക്ക് വി.മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.(k surendran against v sivankutty)
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
കെ സുരേന്ദ്രന്‍ പറഞ്ഞത്: ”കേരളത്തിന്റെ നിയമസഭ തല്ലിതകര്‍ത്ത മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണ്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിന്നും തടിയൂരാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവന്‍കുട്ടിക്ക് മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. വികസനം എന്നാല്‍ പിണറായി വിജയനും ശിവന്‍കുട്ടിക്കും കീശ വീര്‍പ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി.മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വി.ശിവന്‍കുട്ടിയുടെ എനീഷ്യലിലെ വി വാചകമടിയെന്നാണ്. വാചക കസര്‍ത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതല്‍.”
Story Highlights: k surendran against v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here