റഷ്യന്‍ അധിനിവേശം; ഇന്ത്യയുടെ നിലപാട് ആഗോളതലത്തില്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് പ്രതിരോധമന്ത്രി

റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് എല്ലായിടത്തും സ്വാഗതം ചെയ്യപ്പെടുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ മാറിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തന്നെ മാറി. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഇന്ത്യ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിലപാടിനെ രാജ്യത്തിന്റെ എതിരാളികള്‍ പോലും പ്രശംസിക്കുകയാണ്’.
ലഖ്‌നൗവില്‍ നടന്ന ഹോളി മിലന്‍ പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞു.
യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെക്കുറിച്ച് പാക് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. ‘പാശ്ചാത്യരാജ്യങ്ങളെ പോലെയല്ല, ഉപരോധം അവഗണിച്ച് ഇന്ത്യ റഷ്യയില്‍ നിന്ന് ഇപ്പോഴും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. കാരണം അവരുടെ നയം ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയാണ്,’ അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ തന്റെ പാര്‍ട്ടിയുടെ തട്ടകമായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പൊതു റാലിയിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
Read Also : കശ്മീരി പണ്ഡിറ്റുകൾ ഉടൻ തങ്ങളുടെ വീടുകളിലേക്ക് മടങ്ങും; മോഹൻ ഭഗവത്
‘ഇന്ത്യയുടെ ആഗോള പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ബിജെപിയുടെ പങ്ക് വിശ്വസനീയമാണ്. പല മേഖലയിലുമുള്ള ഇന്ത്യയെ ആശ്രിതത്വം കുറയണമെന്നാണ് ആഗ്രഹമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്രതിരോധമേഖലയിലും ഇന്ത്യ കൂടുതല്‍ സ്വയം പര്യാപ്തമാകും. എല്ലാ ഉത്പന്നങ്ങളും രാജ്യത്തിനകത്ത് നിര്‍മിക്കാന്‍ നമുക്കാവണം’. രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Story Highlights: Russia-Ukraine war India’s Stand Welcomed Everywhere
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here