Advertisement

അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

April 4, 2022
Google News 2 minutes Read
who warns about next pandemic

രണ്ട് വർഷത്തിനിപ്പുറവും കൊവിഡിൽ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തിൽ നിന്ന് കരയറും മുൻപേ തന്നെ ചൈനയിലെ ഷാംഗ്ഹായിൽ നാലാം തരംഗത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ലോകം വായിച്ചറിയുന്നത്. അതിനിടെയാണ് വീണ്ടും അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിക, ഡെങ്കിപ്പനി എന്നിവ പോലെ പ്രാണികളിൽ നിന്നാകും അടുത്ത മഹാമാരി പടർന്ന് പിടിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ( who warns about next pandemic )

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയാണ് ലോകമെമ്പാടും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികൾ. 130 രാജ്യങ്ങളിലായി 390 മില്യൺ ആളുകളെയാണ് ഓരോ വർഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുൻ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനിൽക്കുന്നു.

അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച റിസ്‌ക് വർധിക്കുന്നതായി തങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

നഗരവത്കരണത്തോടെ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രവണത വന്നുവെന്നും അത് മഹാമാരി കത്തി പടരുന്നതിന് കാരണമായെന്നും വിദഗ്ധർ വിലയിരുത്തുന്നു. അടുത്ത മഹാമാരി പൊട്ടിപ്പുറപ്പെടും മുൻപേ തന്നെ അതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ചിന്തിക്കുകയും ആരോഗ്യ വിദഗ്ധർ. രോഗത്തോടുള്ള ആദ്യ പ്രതികരണം, ആരോഗ്യ വിദഗ്ഘർക്കുള്ള കൃത്യമായി ട്രെയിനിംഗ്, ബോധവത്കരണം എന്നിവ ശക്തപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Story Highlights: who warns about next pandemic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here