Advertisement

ഇന്ധനവില വര്‍ധന; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്

April 5, 2022
Google News 2 minutes Read

ഇന്ധനവില വര്‍ധനവിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസുമായി കോണ്‍ഗ്രസ്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍ എന്നിവരാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. വിലവര്‍ധനവിനെതിരെ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധിക്കും.

12 ദിവസത്തിനുള്ളില്‍ 10 രൂപയിലധികം വര്‍ധനവാണ് ഇന്ധന വിലയിലുണ്ടായത്. ഇന്ന്
പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും.

Read Also : സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങി; പന്നിയങ്കരയില്‍ പ്രതിഷേധം; യാത്രക്കാരെ ഇറക്കിവിട്ടു

കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി. ഇന്നലെ പെട്രോളിന് 45 മും ഡിസലിന് 43 പൈസയും കൂടിയിരുന്നു.

Story Highlights: Fuel price hike Notice of Urgent Motion in the Lok Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here