23ാം പാര്‍ട്ടി കോണ്‍ഗ്രസ്; സിപിഐഎം ദേശീയ നേതൃനിരയിലേക്ക് കൂടുതല്‍ മലയാളികളെത്തുമോ?

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഐഎം ദേശീയ നേതൃനിരയിലേക്ക് കൂടുതല്‍ മലയാളികളെത്തിച്ചേരാന്‍ സാധ്യത. പ്രായപരിധി പിന്നിട്ട എസ് രാമചന്ദ്രന്‍ പിള്ളി പിബിയില്‍ നിന്ന് ഒഴിയുമ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നറുക്കുവീഴാന്‍ സാധ്യതയുണ്ട്. മന്ത്രിമാരായ പി രാജീവിനെയും കെ എന്‍ ബാലഗോപാലിനെയും കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
കീഴ്ഘടകങ്ങളില്‍ കര്‍ശനമായി നടപ്പാക്കിയ 75 വയസ് പ്രായപരിധി പിബിയിലും കേന്ദ്രകമ്മിറ്റിയിലും കര്‍ശനമായി നടപ്പാക്കാനാണ് സിപിഐഎം തീരുമാനം. 84 പിന്നിട്ട എസ് രാമചന്ദ്രന്‍ പിള്ള പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പടിയിറങ്ങും. പട്ടിക വിഭാഗങ്ങളില്‍ നിന്നൊരാളെ പരിഗണിച്ചാല്‍ എകെ ബാലന് നറുക്കുവീണേക്കാം.
ന്യൂനപക്ഷ ട്രേഡ് യൂണിയന്‍ പരിഗണനകളില്‍ എളമരം കരീമും പ്രതീക്ഷവച്ചുപുലര്‍ത്തുന്നു. പ്രായപരിധി പിന്നിട്ടെങ്കിലും മുഖ്യമന്ത്രിയായ പിണറായി വിജയന് ഇളവ് നല്‍കും. കേന്ദ്രകമ്മിറ്റിയില്‍ പ്രായപരിധിയുടെ പേരില്‍ പി കരുണാകരനും വൈക്കം വിശ്വനും ഒഴിവാകേണ്ടിവരും. ഇതിനുപകരമായാണ് പി രാജീവും കെ എന്‍ ബാലഗോപാലും പരിഗണിക്കപ്പെടുന്നത്.
മാനദണ്ഡങ്ങള്‍ അനുകൂലമാണെങ്കിലും മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെ ഒഴിവാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്നൊരു വനിതാ നേതാവിന് കേന്ദ്രകമ്മിറ്റിയിലേക്ക് അവസരമൊരുങ്ങും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ യുവാക്കളെയും കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
Story Highlights: more Malayalees to national committee after cpim party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here