സിപിഐഎം കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കി പ്രവര്‍ത്തിക്കണം; രമേശ് ചെന്നിത്തല

ബിജെപിക്കെതിരെ ദേശീയതലത്തിലെ വിശാല സഖ്യം സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ മതേതര കക്ഷികളെ ഒരുമിപ്പിക്കാൻ കോൺഗ്രസിന് സാധിക്കും. ഒരു മതേതര കൂട്ടായ്മയായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം സിപിഐഎമ്മിന് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ്-സിപിഐഎം രാഷ്ട്രീയ മത്സരം നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വർഗീയതയ്‌ക്കെതിരെ വിശാല സഖ്യം അനിവാര്യമാണ്. സിപിഐഎം പാർട്ടി കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. സഹായകരമായ നിലപാട് സിപിഐഎം സ്വീകരിക്കുമെന്ന് കരുതുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights: ramesh chennithala on cpim party congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here