Advertisement

തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍; 3 ട്രെയിനുകള്‍ റദ്ദാക്കി

April 5, 2022
Google News 3 minutes Read

ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും സർവീസ് റദ്ദാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.(three trains wont run form april 6)

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

2022 ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍

  1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ് ട്രെയിന്‍.
  2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍.
  3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍.

ഭാഗികമായി റദ്ദാക്കിയവ

  1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
  2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
  4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
  5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.

ഏപ്രില്‍ 06, 09 തീയതികളില്‍ വൈകി ഓടുന്ന ട്രെയിനുകള്‍

  1. ഏപ്രില്‍ 05, 09 തീയതികളില്‍ MGR ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയില്‍ (ട്രെയിന്‍ നമ്പര്‍ 12623), തൃശ്ശൂര്‍ – പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.

2.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്സ്പ്രസ് ഷൊര്‍ണൂര്‍-തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.

  1. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 05, 09 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) പാലക്കാട് – തൃശൂര്‍ സെക്ഷനില്‍; 35 മിനിറ്റ് വൈകിയോടും.
  2. എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305 ) ഏപ്രില്‍ 06-ന് 30 മിനിറ്റ് വൈകും.
  3. 2022 ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ – പുനലൂര്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16328) 20 മിനിറ്റ് വൈകും.
  4. ഏപ്രില്‍ 04ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(ട്രെയിന്‍ നമ്പര്‍ 22660), ഷൊര്‍ണുറിനും – തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.
  5. ഏപ്രില്‍ 08-ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12218) ഷൊര്‍ണൂറിനും-തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകും.

കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കും

പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കാരണം ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും.

ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്സിക്യൂട്ടീവ് എക്സ്പ്രസ് 2022 ഏപ്രില്‍ 05, 07, 08, 09, 10, 12, 14, 15 തീയതികളില്‍ (08 സര്‍വീസുകള്‍) ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

Story Highlights: three trains wont run form april 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here