ബുച്ച മാത്രമല്ല, മറ്റു പ്രദേശങ്ങളും പ്രേത നഗരമാകുന്നു!…. റഷ്യ പിന്‍വാങ്ങുന്നിടങ്ങളില്‍ മരണ നിരക്ക് ഉയരുന്നുവെന്ന് സെലന്‍സ്‌കി

റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ റഷ്യന്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ക്രൂരതയുടെ കണക്കുകള്‍ പുറത്തുവരുകയാണ്. റഷ്യന്‍ സൈന്യം ആദ്യമായി പൂര്‍ണ്ണമായും പിന്‍മാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബുച്ച നഗരമാകട്ടെ റഷ്യന്‍ കവചിത വാഹനങ്ങളുടെയും ടാങ്കുകളുടെയും ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു. ബുച്ചയില്‍ നിരവധി സാധാരണക്കാരെ റഷ്യന്‍ സൈന്യും കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ മറ്റ് നഗരങ്ങളിലും സമാനമായ രീതിയില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോണവുമായി യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.
ബോറോഡിയങ്കയിലും മറ്റ് വിമോചിത നഗരങ്ങളിലും മരണ നിരക്ക് കൂടുതലായിരിക്കുമെന്ന ആശങ്കയാണ് സെലന്‍സ്‌കി പങ്കുവെക്കുന്നത്. 80 വര്‍ഷം മുന്‍പ് നാസി അധിനിവേശ സമയത്ത് പോലും കണ്ടിട്ടില്ലാത്ത ക്രൂരമായ നടപടികളാണ് റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി കീവിലും ചെര്‍ണീവിലും ഉള്‍പ്പെടെ കാണാന്‍ കഴിയുന്നതെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. ( Zelensky warns civilian casualties may be higher )
അതേസമയം, റഷ്യന്‍ പട്ടാളം പിന്മാറിയതിന് പിന്നാലെ ബുച്ച നഗരത്തിലേക്ക് യുക്രൈന്‍ പട്ടാളം എത്തി. യുക്രൈന്‍ സൈന്യം നഗരം തിരിച്ച് പിടിച്ചപ്പോള്‍ റോഡില്‍ 20 ഓളം മൃതദേഹങ്ങള്‍ അഴുകി കിടക്കുകയായിരുന്നു. 280 പേരെ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തതായി മേയര്‍ പറഞ്ഞു. പലരുടെയും കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. ’38 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ കഴിക്കുന്ന ആദ്യത്തെ ബ്രെഡാണിത്.’ എന്നാണ് ബിബിസി സംഘത്തോട് ഒരു മരിയ എന്ന സ്ത്രീ പറഞ്ഞത്.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
കീവ് അക്രമിക്കാനായി റഷ്യ, കവചിത വാഹനങ്ങളെയും ടാങ്കുകളെയും അയച്ചത് ബുച്ച നഗരം വഴിയായിരുന്നു. ബുച്ചയിലൂടെ കടന്ന് പോയ എല്ലാ റഷ്യന്‍ വാഹനങ്ങളും അക്രമിക്കപ്പെട്ടു. കവചിത വാഹനമെന്നോ ടാങ്കുകളെന്നോ വ്യത്യാസമില്ലാതെ യുക്രൈനികള്‍ പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. റഷ്യയുടെ വാഹനവ്യൂഹങ്ങളിലൊന്ന് കടന്നുപോയ വഴിയിലൂടെ ഇന്ന് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. റഷ്യന്‍ സൈന്യം ബുച്ചയില്‍ ശക്തമായി തിരിച്ചടിച്ചതായി നഗരത്തിന്റെ മേയര്‍ പറഞ്ഞു.
Story Highlights: Zelensky warns civilian casualties may be higher in other liberated cities after Bucha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here