‘മത്സരത്തിൽ തോറ്റു’ എതിരാളിയുടെ മുഖത്തടിച്ച് ടെന്നീസ് താരം; വീഡിയോ

മത്സരച്ചൂടിൽ എതിരാളിയുമായുള്ള താരങ്ങളുടെ വാക്കുതർക്കം കായിക രംഗത്ത് പുതുമയല്ല. ഫലം എന്തായാലും, മത്സരശേഷം പരസ്പ്പരം ഹസ്തദാനം നൽകി പുഞ്ചിരിയോടെ പിരിയുകയാണ് പതിവ്. എന്നാൽ അപൂർവം നിമിഷങ്ങളിൽ അതിരുവിടുന്ന താരങ്ങളുടെ പ്രവർത്തി കായിക രംഗത്തിന് കളങ്കമായി മാറുന്നതും വർത്തയാകാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഘാനയിൽ നടക്കുന്ന ടെന്നീസ് ടൂർണമെന്റിനിൽ സംഭവിച്ചത്.
ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്റിനിടെയാണ് സംഭവം. മൈക്കൽ കൊവാമെ, റാഫേൽ നി അങ്ക്രാ എന്നീ കുട്ടി താരങ്ങൾ ജയത്തിനായി കൊമ്പുകോർക്കുന്നു. മത്സരത്തിൽ റാഫേൽ നി അങ്ക്രായാണ് വിജയിച്ചത്. കളിമാന്യത അനുസരിച്ച് മൈക്കലിനെ ഹസ്തദാനം ചെയ്യാൻ അങ്ക്രാ കോർട്ടിന് നടുവിൽ എത്തി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മത്സരം തൊറ്റ നിരാശയിൽ മൈക്കൽ അങ്ക്രായുടെ മുഖത്തടിച്ചു.
Number 1 seeded player Michael Kouame from France ?? slaps Raphael Nii Ankrah ?? after losing in the ongoing TGF ITF jnrs world tour at the Accra sports stadium pic.twitter.com/pj4WjfifXZ
— KENNETH KWESI GIBSON ? (@Kwesi_Gibson) April 4, 2022
സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായി. ഫംഗ്ഷണൽ ടെന്നീസ് പോഡ്‌കാസ്റ്റാണ് ഫൂട്ടേജ് ആദ്യം പങ്കിട്ടത്. എന്നാൽ പിന്നീട് അവരത് പിൻവലിച്ചു. മറ്റൊരു പരിശീലകൻ വീഡിയോ പോസ്റ്റ് ചെയ്യുകയും വൈറലാകുകയും ചെയ്തു. 7.38 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.
Story Highlights: 15 Year Old Tennis Player Slaps Opponent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here