Advertisement

പേ​ര് വെ​ളി​പ്പെ​ടു​ത്താത്തയാൾ പിഴയടച്ചു; ഒമാനിൽ നിന്ന് ജയിൽമോചിതരായത് 61പേർ

April 6, 2022
Google News 1 minute Read
oman jail

ഒമാനിൽ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്രഹിക്കാത്തയാളുടെ കാ​രു​ണ്യ​ത്തി​ൽ ഈ ​വ​ർ​ഷം ജ​യി​ലിൽ നിന്നിറങ്ങിയത് 61 കുറ്റവാളികൾ. ദാ​ഹി​റ ഗ​വ​ർണ​റേ​റ്റ് കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന​വ​ർക്കാ​ണ് അപ്രതീക്ഷിതമായി മോ​ച​നം ല​ഭി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ്​ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്രഹിക്കാത്ത വ്യക്തി ജയിലിൽ ക​ഴി​യു​ന്ന​വ​രു​ടെ പി​ഴത്തു​ക അ​ട​ച്ചു​തീ​ർത്ത് ഇവരെ മോ​ചി​ത​രാ​ക്കു​ന്ന​ത്.

Read Also : ഒമാനിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതിയില്ല

ഇ​ബ്രി​യി​ൽ നി​ന്ന്​ 23, യ​ങ്ക​ലി​ൽ നി​ന്ന്​ ഒ​മ്പ​ത്, ദ​ങ്ക് വി​ലാ​ത്തി​ൽ നി​ന്ന് ഏ​ഴ്, ബ​ഹ്‌​ല​യി​ൽ നി​ന്നുള്ള 22ഉം ​കേ​സു​ക​ളി​ലാ​ണ് പ്ര​തി​ക​ളെ മോ​ചി​ത​രാ​ക്കി​യ​തെ​ന്ന് ഫാ​ക് കു​റു​ബ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വളരെ ചെ​റി​യ കു​റ്റകൃത്യ​ങ്ങ​ൾക്ക് പി​ഴ അ​ട​യ്ക്കാ​ൻ പണമില്ലാതെ ജ​യി​ലിൽ കഴിയേണ്ടിവരുന്ന വ്യക്തികൾക്ക് ഒ​മാ​ൻ ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ട​പെട്ട് മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ഫാ​ക് കു​റു​ബ പ​ദ്ധ​തി.

പല സ്ഥലങ്ങളിൽ നിന്നുള്ള 61 കുറ്റവാളികളാണ് ഇത്തവണ ജയിൽ മോചിതരായത്. ഇവരുടെ പിഴത്തുകയാണ് പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്രഹിക്കാത്തയാൾ അടച്ച് തീർത്തത്.

Story Highlights: 61 people released from prisons in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here