സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപിയെ തകര്‍ക്കാനാവില്ല; പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് കെ സുരേന്ദ്രന്‍. ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു ബിജെപിയാണെന്നുള്ള സിപിഐഎം നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.(k surendran against cpim party congress)
സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. ബിജെപി സ്ഥാപകദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യ ശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഐഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. 301 സീറ്റുകളുമായി ലോക്‌സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞു. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്.
ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു ഇതേ സമയത്ത് നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
Story Highlights: k surendran against cpim party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here