Advertisement

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകളില്‍ കയറ്റി യാത്ര; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

April 6, 2022
Google News 2 minutes Read

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകളില്‍ ഇരുത്തി യാത്ര ചെയ്ത സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നടപടിയുമായി ബന്ധപ്പെട്ട് പാലക്കാട് ആര്‍ടിഒയുടെ ഉത്തരവ് ഇന്നിറങ്ങും. കൂടുതല്‍ ബസുകളില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും.

പത്തിലേറെ ബസുകളില്‍ നിയമലംഘനം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ബസിനു മുകളില്‍ കയറി സഞ്ചരിച്ച യാത്രക്കാര്‍ക്ക് മുകളില്‍ കയറി തന്നെ ടിക്കറ്റ് നല്‍കിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാര്‍ മുകളിലേയ്ക്ക് കയറിയത്. ഇവര്‍ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയത്. നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍വാഹന വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കോഴിക്കോട് നെന്മാറ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിന്റെ ഉടമയെ എംവിഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിലാണ് സമാനമായ രീതിയില്‍ മറ്റു ബസുകളിലും വാഹനത്തിന് മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയ്.

ഇതോടെ സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. അപകടകരമായ രീതിയില്‍ ആളുകളെ കയറ്റിയെന്ന കുറ്റമാണ് ചുമത്തുക. നിയമലംഘനം നടത്തിയ ബസുകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Ride on top of the bus; The license will be suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here