പ്രസിദ്ധമായ പാലക്കാട് നെന്മാറ-വല്ലങ്ങി വേല ഇന്ന്
പ്രസിദ്ധമായ പാലക്കാട് നെന്മാറ-വല്ലങ്ങി വേല ഇന്ന്. എഴുന്നളളത്തുകളും വാദ്യഘോങ്ങളും കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടുമെല്ലാം ഒന്നിച്ചാസ്വദിക്കാൻ ഉത്സവപ്രേമികൾ കാത്തിരിക്കുന്ന ആഘോഷദിവസമാണിന്ന്. ( palakkad nenmara vellangi vela )
നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവം കമനീയമാക്കാൻ നെന്മാറ-വല്ലങ്ങി ദേശങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.പകൽ മുഴുവൻ നീണ്ട് നിൽക്കുന്ന ചടങ്ങുകൾക്ക് ശേഷം വൈകീട്ടോടെ രണ്ട് ദേശങ്ങളുടെ എഴുന്നളളത്തുകളും പന്തലിൽ അണിനിരക്കും,തുടർന്നാണ് കുടമാറ്റവും പകൽവെടിക്കെട്ടും.
പുലർച്ചെ മൂന്നിന് ഇരുദേശങ്ങളുടേയും വെടിക്കെട്ടിന് തുടക്കമാകും. എഴുന്നളളത്തുകൾ കാവിറങ്ങി ദേശങ്ങളിലെത്തി കോലമിറക്കുന്നതോടെയാണ് ഉത്സവചടങ്ങുകൾക്ക് സമാപനമാകുന്നത്.
Story Highlights: palakkad nenmara vellangi vela
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here