തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്

തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവല്‍പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് നേരെയാണ് ആക്രമണം. പുതുരാജിന്റെ വലതുകാല്‍ പൂര്‍ണമായും ചിന്നി ചിതറി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.
ഇന്ന് വൈകുന്നേരം ഏഴരയ്ക്കായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തിന്റെ ഭാഗമായി യുവാവിന് നേരെ ബോംബെറിഞ്ഞത്. പുതുരാജന്‍ ക്ലീറ്റസ്, സിജു, സുനില്‍ എന്നിവര്‍ റോഡരികില്‍ സംസാരിച്ചു നില്‍ക്കുയായിരുന്നു. അതിനിടയിലാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ പുതുരാജിന്റെ കാല്‍പൂര്‍ണമായും നഷ്ടപ്പെട്ടു. ഉടന്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പുതുരാജിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവം നടന്നയുടെ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടപടികള്‍ ഉള്‍പ്പെടെ ആരംഭിച്ചിട്ടുണ്ട്. തുമ്പ സ്വദേശിയായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ഗുണ്ട ലഹരി സംഘവുമായി ബന്ധപ്പെട്ടയാളാണ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Story Highlights: Bomber targets youth in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here