മിമിക്രിക്കാരനെ കൊലപ്പെടുത്തിയ കാമുകി ഉൾപ്പടെയുള്ള നാല് പ്രതികള്‍ക്ക് ജീവപര്യന്തം

മിമിക്രിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകി ഉൾപ്പടെയുള്ള നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോട്ടയം അഡിഷണൽ സെഷൻസ് കോടതി. ചങ്ങനാശേരി ഏനാച്ചിറ സ്വദേശി ലെനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ലെനീഷിന്‍റെ പെണ്‍ സുഹൃത്ത് തൃക്കൊടിത്താനം കടമാൻചിറ സ്വദേശി ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം സ്വദേശി ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി സ്വദേശി ശ്യാംകുമാർ (31), രമേശൻ (28) എന്നിവരാണ് കേസിലെ പ്രതികൾ.
Read Also : ഒമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ജീവപര്യന്തം
കോട്ടയം അഡിഷണൽ സെഷൻസ് ജഡ്‌ജി വി.ബി സുജയമ്മയാണ് വിധി പ്രസ്‌താവിച്ചത്. 2013 നവംബർ 23ന് രാവിലെ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോട്ടയം എസ്എച്ച് മൗണ്ടിന് സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ വച്ചാണ് ലെനീഷിനെ കൊലപ്പെടുത്തിയത്. ലെനീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ക്വട്ടേഷൻ സംഘത്തിന്‍റെ മർദനമേറ്റാണ് ലെനിഷ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹം ചാക്കിനുള്ളിലാക്കി പാമ്പാടിയിൽ റോഡരികിലെ റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നു.
Story Highlights: Murder of mimicry artist; court found all the accused guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here