Advertisement

പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കുന്നു; പുതിയ നിയമം പുറപ്പെടുവിച്ച് ഷെയ്ഖ് മുഹമ്മദ്

April 7, 2022
Google News 2 minutes Read

ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. പുതിയ നിയമപ്രകാരം ദുബായിലെ ജുഡീഷ്യൽ സ്ഥാപനങ്ങൾ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനം ലഭ്യമാക്കും.

നിയമം അനുസരിച്ച്, നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും അധിക ഫീസ് നൽകാതെ തന്നെ ഈ സേവനങ്ങൾ ലഭിക്കണമെന്ന് നിയമം നിഷ്‌കർഷിക്കുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.

Read Also : വിദേശികളുടെ വിസ നിരക്കുകൾ കുറച്ച് ഒമാൻ

നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സ്ഥാപനങ്ങൾ തങ്ങളുടെ ഡിജിറ്റൽ സേവനം സർക്കാർ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാർ നൽകാമെന്നും നിയമം വ്യക്തമാക്കുന്നു.
മാത്രമല്ല ദുബായ് ഡിജിറ്റൽ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്.

Story Highlights: Sheikh Mohammed Issues Law to Digitise Government Services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here