ബിജെപിയെ ഒറ്റപ്പെടുത്തുക ലക്ഷ്യം; വിശാല മതേതര സഖ്യം രൂപീകരിക്കണമെന്ന് സീതാറാം യെച്ചൂരി

ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്തിപ്പെടണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്നും മതേതര ജനാധിപത്യം കെട്ടിപ്പടുക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഇതിന്റെ അടിസ്ഥാത്തില്‍ വിശാല മതേതര സഖ്യം രൂപീകരിക്കണം. വര്‍ഗീയ ദ്രുവീകരണം ശക്തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യവും ജനങ്ങളും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. ഹിന്ദുത്വത്തെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. ഇതാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് ബിജെപി ശ്രമിക്കുന്നത്. ഹിജാബും ഹലാലുമാണ് അവരുടെ ആയുധം. ബിജെപിയെ നേരിടാന്‍ സിപിഐഎം സ്വയം ശക്തിപ്പെടുകയും ഇടത് ഐക്യം കൊണ്ടുവരുകയുമാണ് ലക്ഷ്യം. യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു.
Story Highlights: Sitaram Yechury says to forma secular alliance against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here