കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് ബംഗാള്‍ ഘടകം

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐഎം ( cpim ) പാര്‍ട്ടി കോണ്‍ഗ്രസ് പൊതുചര്‍ച്ചയില്‍ ബംഗാള്‍ ഘടകം. രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന് ബംഗാള്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് ശ്രീജിന്‍ ഭട്ടാചാര്യ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബംഗാള്‍ ഘടകം ( cpim bengal state committee ).
അതേസമയം, രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ കേരള ഘടകത്തിന്റെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ബിജെപിയെ ചെറുക്കാനുള്ള ശേഷി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനില്ലെന്ന വിമര്‍ശനമാണ് പി.രാജീവ് ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരായ രാഷ്ട്രീയ ബദല്‍ സാധ്യമല്ല. 5 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വ രാഷ്ട്ര നിലപാടും മൃദു ഹിന്ദുത്വവും ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: The Bengal faction says an anti-BJP front is not possible without the Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here