ലഗേജിൽ എട്ട് കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചു; 70 വയസുകാരി കസ്റ്റംസ് പിടിയിൽ

ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്നുമായി എഴുപതുകാരി പിടിയിൽ. മറ്റൊരു രാജ്യത്തേക്ക് പോകാനായാണ് ഇവര്‍ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവിടെ വച്ച് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ എഴുപതുകാരി പിടിയിലാവുകയായിരുന്നു.(70yearold woman caught with 8kg drugs at dubai airport)
കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ഭദ്രമായി പായ്‍ക്ക് ചെയ്‍ത 8.3 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് കണ്ടെത്തിയത്. ഇത് ലഗേജിലാണ് വച്ചിരുന്നത്. ഒരു ഏഷ്യന്‍ രാജ്യത്തേക്കായിരുന്നു ഇവരുടെ യാത്ര. ഇടയ്‍ക്ക് ദുബൈയില്‍ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍ തന്റെ ലഗേജ് താമസ സ്ഥലത്ത് എത്തിക്കാനായി വിമാന കമ്പനി അധികൃതരോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കേസ് പിന്നീട് ദുബായ് പൊലീസിന് കൈമാറി. അന്താരാഷ്‍ട്ര തലത്തില്‍ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള ദുബായ് കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ ഇത്തരം കള്ളക്കടത്തുകള്‍ കണ്ടെത്താനുള്ള പരിശീലനം ലഭിച്ചവരാണെന്ന് ദുബായ് കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ കമാലി പറഞ്ഞു.
Story Highlights: 70yearold woman caught with 8kg drugs at dubai airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here