കേരളത്തിലെ പാതകളില്‍ വരാൻ പോകുന്നത് എല്ലാം ഒപ്പിയെടുക്കുന്ന 726 ക്യാമറകൾ

കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് മിക്ക നിമയലംഘനങ്ങളും കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള 726 ക്യാമറകൾ. 235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്.
നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്.
Read Also : ചുറ്റിനും ക്യാമറകളും വാഹനത്തിനുള്ളില്‍ ഒരു കണ്‍ട്രോള്‍ റൂമും; സ്മാര്‍ട്ടാകാന്‍ ഒരുങ്ങി ദുബായ് പൊലീസ്
അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കൽ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
Story Highlights: 726 cameras are coming on the roads of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here