വീണ് കിട്ടിയ പൈസ ഉടമയ്ക്ക് തിരികെ നൽകി അഞ്ച് വയസുകാരൻ; ആദരിച്ച് ദുബായ് പൊലീസ്

വീണ് കിട്ടിയ 4,000 ദിർഹം ഉടമയ്ക്ക് തിരികെ നൽകിയതിന് ദുബായ്, അൽ ഖുസൈസ് പൊലീസ് സ്‌റ്റേഷൻ അഞ്ച് വയസുകാരനെ ആദരിച്ചു. സ്റ്റേഷന്റെ അധികാരപരിധിയിൽ നിന്ന് കണ്ടെത്തിയ 4,000 ദിർഹം ഫിലിപ്പീൻസ് കുടുംബത്തിലെ നൈജൽ നേർസാണ് പൊലീസിന് കൈമാറിയത്.(dubai police honours 5year old filipino for returning dh4000)
ഇത്തരം ആദരവുകൾ ചെറുപ്പം മുതലേ കുട്ടികൾക്ക് സത്യസന്ധതയുടെ മൂല്യങ്ങൾ തിരിച്ചറിയാൻ സഹായകമാകുമെന്ന് നൈജലിന്റെ പിതാവ് പറഞ്ഞു.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
കുട്ടികൾക്കിടയിലെ ഇത്തരം ദയയും സത്യസന്ധതയും പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ദുബായ്, അൽ ഖുസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുൽ ഹലിം മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. നൈജലിന് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി.
കമ്മ്യൂണിറ്റി പങ്കാളിത്തം എന്ന ആശയം ശക്തിപ്പെടുത്തുന്നതിലും വ്യക്തികൾക്കിടയിൽ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിലും ദുബായ് പൊലീസിന്റെ താത്പര്യം അൽ ഹാഷ്മി ആവർത്തിച്ച് വ്യക്തമാക്കി.
Story Highlights: dubai police honours 5year old filipino for returning dh4000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here