ഇന്ത്യക്കാർ ആത്മാഭിമാനമുള്ളവർ, മറ്റാരെക്കാളും നന്നായി ഇന്ത്യയെ അറിയാം; ഇമ്രാൻ ഖാൻ

ഇന്ത്യയുടേത് സ്വതന്ത്ര വിദേശ നയമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു ശക്തിക്കും ഇന്ത്യയുടെ വിദേശ നയത്തിൽ അമിത സ്വാധീനം ചെലുത്താനാകില്ല. മറ്റാരെക്കാളും നന്നായി ഇന്ത്യയെ തനിക്കറിയാമെന്നും അവിടെ തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യക്കാർ വളരെ ആത്മാഭിമാനമുള്ളവരാണ്. ആർക്കും അവരോട് ഒന്നും കൽപ്പിക്കാനാകില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.(imrankhan praises india)
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സുപ്രിം കോടതിയുടെ തീരുമാനത്തിൽ താൻ അസ്വസ്ഥനാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിപക്ഷം നടത്തിയത് കുതിര കച്ചവടമാണ്. സുപ്രിം കോടതി വിധിയെ മാനിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വികാരനിർഭരമായായിരുന്നു ഇമ്രാൻ ഖാന്റെ അഭിസംബോധന.
റഷ്യയിലേക്ക് പോകരുതെന്ന് അമേരിക്കൻ നയതന്ത്രജ്ഞർ പറഞ്ഞതായും ഇമ്രാൻ ഖാൻ പറഞ്ഞു. പ്രതിപക്ഷത്തിന് വിദേശ ധനസഹായം ലഭിച്ചതിന് തെളിവുണ്ട്. സർക്കാരിനെ അട്ടിമറിക്കാൻ ഈ ഫണ്ട് ഉപയോഗിച്ചു. പാകിസ്താനിൽ കുതിരക്കച്ചവടം തുടങ്ങിയത് ഷരീഫ് സഹോദരന്മാരാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. വിദേശ ഗൂഢാലോചനയുടെ തെളിവുകളെങ്കിലും സുപ്രിം കോടതി പരിശോധിക്കേണ്ടതായിരുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Story Highlights: imrankhan praises india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here