ശബരിമല: വൈകാരിക വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബൃന്ദ കാരാട്ട്

ശബരിമല വിഷയത്തില്‍ നിലപാട് വിശദീകരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. വൈകാരിക വിഷയങ്ങളില്‍ സ്ത്രീ സമത്വം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് അതിപ്രധാനമാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വിധി. കോടതി വിധിയെ പിന്തുണക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ശബരിമല വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
സില്‍വര്‍ ലൈനില്‍ ഭിന്നതയില്ല. സിപിഐഎം കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ തമ്മില്‍ ഭിന്നതയില്ല. ജനങ്ങളുടെ വികാരം മനസിലാക്കിയേ മുന്നോട്ട് പോകു. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ കേന്ദ്രനിലപാടിനെ പിന്തുണയ്ക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Story Highlights: Sabarimala: Brinda Karat wants emotional issues to be resolved through discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here