വസ്ത്രങ്ങൾ മാത്രമല്ല, ഇനിമുതൽ കോഫി മഗുകളും; സബ്യസാചി ആരാധകർക്കായി ഒരു സന്തോഷവാർത്ത…

ഇന്ന് ഇന്ത്യയിൽ ഏറെ ആരാധകരുള്ള ആഘോഷിക്കപ്പെടുന്ന ആഡംബര ഫാഷൻ ഡിസൈനർമാരിലൊരാളാണ് സബ്യസാചി മുഖർജി. സബ്യസാചി ആരാധകർ ഇന്ന് ഏറെയാണ്. ഇപ്പോൾ സെലിബ്രിറ്റി വിവാഹങ്ങൾക്ക് ട്രെൻഡ് സെറ്ററായി മാറിക്കഴിഞ്ഞു സബ്യസാചി ബ്രാൻഡ്. മിക്ക ബോളിവുഡ് താരങ്ങളും സബ്യസാചിയുടെ സ്വപ്നതുല്യമായ ശേഖരങ്ങളിൽ അണിഞ്ഞൊരുങ്ങിയവരാണ്. എന്നാൽ ഇനി പുതിയൊരു സംരംഭത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് സബ്യസാച്ചി.
അന്താരാഷ്ട്ര കോഫീ ബ്രാൻഡായ സ്റ്റാർബക്സുമായി ഒത്തുചേർന്ന് അത്യപൂർവ ഡ്രിങ്ക്‌വേർ കളക്ഷനുകൾ വിപണിയിലെത്തി തയ്യാറെടുപ്പിലാണ് സ്ഥാപനം. ഇൻസ്റ്റാഗ്രാമിലൂടെ സബ്യസാചി മുഖർജി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സ്വയം രൂപകല്പന ചെയ്ത ഭംഗിയേറിയ കോഫി മഗുകൾക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ഈ വരുന്ന ഏപ്രിൽ 12 മുതൽ കോഫി മഗുകൾ ലഭ്യമാകുമെന്നാണ് സബ്യസാച്ചി അറിയിച്ചത്. സ്റ്റാർബക്‌സ് ഇന്ത്യയും ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘അവതരിപ്പിക്കുന്നു സബ്യസാച്ചി+സ്റ്റാർബക്സ് ശേഖരം’ എന്ന കുറിപ്പോടെയാണ് സ്റ്റാർബക്സ് ഇന്ത്യ ഈ വിവരം പങ്കുവെച്ചത്.
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന് ജോജു ജോര്‍ജ്, ബിജു മേനോന്; മികച്ച നടി രേവതി
ഇന്ത്യയിൽ വളരെ പ്രസിദ്ധമായ ആഡംബര ഫാഷൻ ഡിസൈനർമാരിലൊരാളാണ് സബ്യസാചി മുഖർജി. ഇന്ത്യൻ വിവാഹവസ്ത്ര ഫാഷനുകളിലടക്കം തിളങ്ങിനിൽക്കുന്ന സബ്യസാചിയുടെ വസ്ത്രങ്ങൾ സ്വന്തമാക്കാത്ത ബോളിവുഡ് താരങ്ങൾ കുറവായിരിക്കും.
Story Highlights: Akhtar Mirza appreciate malayala cinema