Advertisement

ക്യാബുകള്‍ മാത്രമല്ല; കൂടുതല്‍ യാത്രാ ബുക്കിംഗ് ഓപ്ഷനുകളുമായി യൂബര്‍

April 8, 2022
Google News 2 minutes Read

കൂടുതല്‍ യാത്രാ ബുക്കിംഗ് ഓപ്ഷനുകളുമായി യൂബര്‍ എത്തുന്നു. ഇനി മുതല്‍ യൂബറില്‍ വിമാനടിക്കറ്റ്, ട്രെയിൻ, ബസ് എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനുള്ള ഓപ്ഷന്‍ വൈകാതെ യൂബര്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഉപയോക്താക്കള്‍ക്ക് ക്യാബുകള്‍ മാത്രം ബുക്ക് ചെയ്യാനേ കഴിയൂ. ഈ പുതിയ ഫീച്ചര്‍ യുകെയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

തടസമില്ലാത്ത ഡോര്‍ ടു ഡോര്‍ യാത്രാനുഭവമായി യൂബറിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. ഈ വര്‍ഷാവസാനം ഫ്ലൈറ്റുകൾ ആപ്പിലേക്ക് സംയോജിപ്പിക്കാനാണ് യൂബറിന്റെ പദ്ധതി. ഭാവിയില്‍ ഹോട്ടല്‍ ബുക്കിങ്ങും നടത്തും. ഇതിനായി, മുന്‍നിര പങ്കാളികളെ യൂബര്‍ ആപ്പിലേക്ക് സംയോജിപ്പിച്ച് തടസങ്ങളില്ലാത്ത ഡോര്‍ ടു ഡോര്‍ യാത്രാ അനുഭവം സൃഷ്ടിക്കാനാണ് പദ്ധതി.

Read Also : അഫ്ഗാനിസ്ഥാൻ ധനമന്ത്രി ഇപ്പോൾ ഊബർ ഡ്രൈവർ; ശമ്പളം 150 ഡോളർ

യൂബര്‍ യാത്രാ സേവനങ്ങള്‍ സ്വയം നല്‍കില്ല, മറിച്ച് ടിക്കറ്റുകളുടെയും മറ്റ് അനുബന്ധ സേവനങ്ങളുടെയും വില്‍പ്പന സുഗമമാക്കുന്നതിന് തേഡ് പാര്‍ട്ടി ബുക്കിംഗ് ഏജന്‍സികളുമായി സഹകരിക്കും. നിലവിൽ യുകെ മാത്രാമാണ് ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. മറ്റ് ഏതെങ്കിലും രാജ്യങ്ങൾ ഫീച്ചർ പരീക്ഷിക്കുണ്ടോയെന്ന് യൂബര്‍ വെളിപ്പെടുത്തിയിട്ടില്ല.

Story Highlights: Uber super app coming; book plane, train and hotel rooms soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here