സ്‌ത്രീകളുൾപ്പടെ കുടുംബത്തിലെ നാലംഗങ്ങൾ ചേർന്ന് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം
രണ്ട് സ്‌ത്രീകളുൾപ്പടെ കുടുംബത്തിലെ നാലംഗങ്ങൾ ചേർന്ന് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ജയ്‌പൂരിലെ ട്രാൻസ്‌പോർട്ട് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സേത്തി കോളനിയിൽ നിന്നാണ് 18 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്‌ടിച്ചത്. മുരാരി ലാൽ മീണ എന്നയാളും കുടുംബവും ചേർന്നാണ് മോഷണം നടത്തിയതെന്നാണ് ജ്വല്ലറി ഉടമയുടെ ആരോപണം.
Read Also : പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
സിസിടിവിയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷണം നടന്നത് ചിത്രകൂട് സ്വദേശിയായ ലഖ്‌വീർ സിങ് തൽവാറിന്‍റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ്. കട്ടറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കടയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.
ലഖ്‌വീർ സിങ്ങിന്‍റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത പൊലീസ്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതരായ നാല് പേരെയും ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
Story Highlights: Four members of the family stabbed and robbed a Jewellery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here