ഐ ലീഗ് പോയിന്റ് പട്ടികയിൽ ഗോകുലം കേരള വീണ്ടും ഒന്നാമത്; തകർത്തത് ഇന്ത്യൻ ആരോസിനെ

മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ഇന്ത്യൻ ആരോസിനെ തകർത്ത് ഗോകുലം കേരള ഐ ലീഗ് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. തുടക്കം മുതൽ അക്രമിച്ചുകളിച്ച ഗോകുലം കളിയിലുടനീളം പൂർണആധിപത്യമാണ് പുലർത്തിയത്. ഗോകുലത്തിനായി പത്താം മിനിറ്റിൽ ആദ്യ ഗോൾ നേടിയത് ശ്രീലങ്കൻ താരം വസീം റസീകാണ്. തുടർന്ന് ശരീഫ് മുഹമ്മദും ലൂക്കയും ഗോകുലത്തിനായി ആദ്യപകുതിയിൽ തന്നെ ഗോളടിച്ചു. ഗോകുലത്തിന് വേണ്ടി രണ്ടാം പകുതിയിൽ മലയാളി താരങ്ങളായ ജിതിൻ എം എസ്, സമാൻ എന്നിവരും ഗോളടിച്ചു.
Read Also : ഒന്നാമതെത്താന്‍ ഒന്നായി ഗോകുലം; ഇന്ന് എതിരാളികള്‍ ഇന്ത്യന്‍ ആരോസ്
ഗോകുലം പ്രതിരോധനിര കാര്യമായി പരീക്ഷിക്കപെടാതിരുന്ന മത്സരമായിരുന്നു ഇന്നത്തേത്. പത്താം മിനിറ്റിൽ ലൂക്ക നൽകിയ അവസരം
മുതലാക്കിയാണ് വസീമാണ് ഗോൽവല കുലുക്കിയത്. എന്നാൽ തൊട്ടടുത്ത നിമിഷം എമിൽ ബെന്നിക്ക് മികച്ച അവസരം കിട്ടിയെങ്കിലും ഗോൾ നേടാനായില്ല. 28ആം മിനിറ്റിൽ ബോളുമായി കുതിച്ച ലൂക്കയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി കിക്ക് ഷെരിഫ് മുഹമ്മദ് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി തടഞ്ഞു. ഡിഫ്ലെക്ട് ആയ പന്ത് രണ്ടാമതൊരു കിക്കിൽ ഷെരീഫ് ലക്ഷ്യത്തിലെത്തിച്ചു.
32 ആം മിനിറ്റിൽ വസീം നൽകിയ ലോംഗ് പാസാണ് ലൂക്ക ഗോളാക്കി മാറ്റിയത്. ലൂക്ക 72ആം മിനിറ്റിൽ നൽകിയ പാസാണ് സഹകളിക്കാരുടെ സഹായത്തോടെ മലയാളി താരം ജിതിൻ ഗോളാക്കി മാറ്റിയത്. ശ്രീക്കുട്ടന്റെ അസ്സിസ്റ്റിൽ സമാൻ അഞ്ചാമത്തെ ഗോൾ കൂടി നേടിയതോടെയാണ് ഗോകുലം ഗോൾവേട്ട അവസാനിപ്പിച്ചത്.
Story Highlights: Gokulam Kerala again tops I-League points table
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here