സിപിഐഎം കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു; കേരളത്തിൽ നിന്ന് 4 പുതുമുഖങ്ങൾ
April 10, 2022
0 minutes Read

സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നാണ്. പി രാജീവ്, കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിൽ. പിബിയിലേക്കെ് എ വിജയരാഘവനെയും തെരഞ്ഞെടുത്തു. 75 വയസ് എന്ന പ്രായപരിധി കർശനമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.
കേന്ദ്ര കമ്മിറ്റിയിലെ എണ്ണം ഇത്തവണ കുറച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതിൽ 15 പേർ വനിതകളാണ്.
വി.എസ് അച്യുതാനന്ദനും, പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി തന്നെ കേന്ദ്ര കമ്മിറ്റിയിൽ തുടരും. പൊളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായാധിക്യം മൂലം ഒഴിവാക്കുന്ന എസ് രാമചന്ദ്രൻ പിള്ളയും പ്രത്യേക ക്ഷണിതാവാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement