Advertisement

കൊവിഡ് രൂക്ഷം; ചൈനയിൽ വീടുകളില്‍ കുടുങ്ങി ജനങ്ങള്‍, പലരും പട്ടിണിയിൽ

April 10, 2022
Google News 1 minute Read

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാല്‍കണികളില്‍ ഇറങ്ങിനിന്ന് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

Read Also : നാലാം തരംഗ കൊവിഡ് ഭീതിയിൽ ദക്ഷിണ കൊറിയ

ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

Story Highlights: China fights its worst Covid outbreak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here