‘പറ്റുമെങ്കിൽ എന്നെ തോൽപ്പിക്ക്’; സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞ് തിമിംഗലം

ഭൂമിയിലെ സസ്തനികളിൽ ഏറ്റവും വേഗമേറിയ ജീവിയാണ് ചീറ്റപ്പുലി. മണിക്കൂറിൽ നൂറ് കിലോമീറ്ററോളം വേഗമുണ്ടിവയ്ക്ക്. കരയിലെ പോലെ കടലിലുമുണ്ട് വേഗ രാജാക്കന്മാർ. വമ്പൻ ശരീരമുള്ള തിമിംഗലങ്ങൾക്കും വേഗത്തിന്റെ കാര്യത്തിൽ മനുഷ്യനെ അദ്ഭുതപ്പെടുത്താനാകും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോ ഇത് തെളിയിക്കുന്നു.
തിമിംഗലം ആക്രമിക്കാനെത്തിയാൽ സ്പീഡ് ബോട്ടിലാണെങ്കിൽ പോലും രക്ഷയില്ല എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പരമാവധി വേഗത്തിൽ നീങ്ങുന്ന സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞടുക്കുന്ന ഒരു കൊലയാളി തിമിംഗലമാണ് വിഡിയോയിലെ നായകൻ. കൗതുകത്തിനാകാം ബോട്ടിനു പിന്നാലെ കൊലയാളി തിമിംഗലമെത്തിയതെന്നാണ് നിഗമനം.
You can't even get away from a Orca in a speed boat. You running for your life and Shamu doing flips in the water. pic.twitter.com/kgXJ2kcHzR
— Jeff (@That1guyJeff) April 5, 2022
45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഇടയ്ക്കുവച്ച് തിമിംഗലം ബോട്ടിന് തൊട്ടരികിൽവരെയെത്തുന്നത് വ്യക്തമായി കാണാം. 25 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഇതിനോടകം തിമിംഗലവും ബോട്ടും തമ്മിലുള്ള മത്സരപാച്ചിലിന്റെ വിഡിയോ കണ്ടത്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗത്തിൽ നീങ്ങാൻ ഓർക്ക തിമിംഗലങ്ങൾക്ക് സാധിക്കും.
Story Highlights: Killer Whale Tries To Catch Up To Speedboat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here