Advertisement

ചെറുമകനെ ആവശ്യമുണ്ടോ? വൃദ്ധയോടുള്ള യുവാവിൻ്റെ ചോദ്യവും മറുപടിയും വൈറൽ| VIDEO

April 10, 2022
Google News 3 minutes Read
Man asks elderly woman if she needs a grandson

അലസമായ ദിനമാണോ നിങ്ങൾക്കിന്ന് ? മാനസിക സന്തോഷം ഉയർത്താൻ കഴിയുന്ന വിഡിയോ തിരയുകയാണോ? എങ്കിൽ ഇതൊന്ന് കണ്ടുനോക്കു. സൂപ്പർ മാർക്കറ്റിൽ കണ്ടുമുട്ടിയ വൃദ്ധയോട് തന്നെ പേരക്കുട്ടിയായി കണക്കാക്കുമോ എന്ന യുവാവിൻ്റെ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുടർന്നുള്ള വൃദ്ധയുടെ മറുപടിയും ഏവരുടെയും ഹൃദയം കവരുകയാണ്.

‘ഗ്രാൻഡ്മാ ഹണ്ടിംഗ്(Grandma Hunting)’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അപരിചിതയായ വൃദ്ധ ഷോപ്പിംഗ് മാർട്ടിൽ സാധനങ്ങൾ വാങ്ങുന്നു. താമസിയാതെ അടുത്തെത്തിയ യുവാവ് തന്നെ ചെറുമകനാകുമോ എന്ന് ചോദിക്കുന്നു. “പിന്നെന്താ മോനെ സന്തോഷം” എന്നായിരുന്നു വൃദ്ധയുടെ മറുപടി. വാത്സല്യത്തോടെ യുവാവിനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞ ശേഷമാണ് ഇരുവരും പിരിയുന്നത്.

രണ്ട് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. വാത്സല്യത്തിന്റെയും കരുതലിന്റെയും സന്ദേശം പങ്കുവെയ്ക്കുന്ന വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.

Story Highlights: Man asks elderly woman if she needs a grandson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here