ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത്; മലപ്പുറത്ത് കാണാതായ പൊലീസുകാരനെ കണ്ടെത്തി

മലപ്പുറത്ത് കാണാതായ പൊലീസുകാരനെ കോഴിക്കാട് നിന്ന് കണ്ടെത്തി. അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ മുബാഷിറിനെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
എം എസ് പി ബറ്റാലിയൻ അംഗമായ മുബാഷിറിനെ അരീക്കോട്ടെ ക്യാമ്പില്‍ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്. ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത് എഴുതി വെച്ചിട്ടാണ് എം എസ് പി ബറ്റാലിയൻ അംഗമായ മുബാഷിർ കടന്നുകളഞ്ഞത്. ഒരു പൊലീസുകാരന്‍റെ നിസഹായത എന്ന പേരിലുള്ള കത്തില്‍ ക്യാമ്പിലെ അസി. കമാൻഡര്‍ അജിത്കുമാറിനെതിരെയാണ് മുഖ്യമായും പരാതി ഉന്നയിച്ചിട്ടുള്ളത്.
Read Also : 15 വർഷങ്ങൾക്കു മുൻപ് കാണാതായ പൊലീസുകാരനെ രണ്ട് സഹപ്രവർത്തകർ അവിചാരിതമായി കണ്ടെത്തി
ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ നിസഹായനായി സങ്കടവും പരിഭവവുമില്ലാതെ പോകുകയാണ് ഞാനെന്നും കത്തിലുണ്ട്. ഞാനോടെ തീരണം ഇതെല്ലാമെന്നും ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മുബാഷിര്‍ കത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിര്‍. കഴിഞ്ഞ നാലര വര്‍ഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.
Story Highlights: Missing policeman found in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here