തൊടുപുഴയിലെ കൂട്ടബലാത്സംഗം; പീഡനം നടന്നത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ

തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി പീഡനത്തിനിരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണെന്നാണ് ഇടുക്കി സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.
പത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളില്‍ 18 വയസെന്നാണ് കുട്ടി വിവരങ്ങള്‍ കൊടുത്തതെങ്കിലും ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Read Also : വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം; പരാതിയില്ലെന്ന് അമ്മ
പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: Gang rape ThodupuzhA mother and grandmother also accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here