Advertisement

‘കശ്മീര്‍ ഫയല്‍സി’നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരം; എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

April 11, 2022
Google News 2 minutes Read
People In Power Promoted Kashmir Files

അധികാരത്തിലിരിക്കുന്നവര്‍ കശ്മീര്‍ ഫയല്‍സ് സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മതപരമായ വിഷയങ്ങളിലൂടെ സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ പവാര്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനവിലയും പണപ്പെരുപ്പവും വര്‍ധിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.

‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തില്‍ ഒരു ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നത് കാണാം. രാജ്യത്ത് ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍, ഭൂരിപക്ഷം എങ്ങനെയാണ് അവരെ ആക്രമിക്കുന്നത്?
ഭൂരിപക്ഷ സമുദായം മുസ്ലീങ്ങളാണെങ്കില്‍ ഹിന്ദു സമൂഹത്തില്‍ അരക്ഷിതാവസ്ഥയാണ് അവര്‍ക്കനുഭവപ്പെടുകയാണ്. കൃത്യമായ ഗൂഡാലോചനയുടെ ഭാഗമായാണ് ഈ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് നടക്കുന്ന വര്‍ഗീയതയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം അറിയിച്ചു.

‘കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപിക്ക് ഒളിച്ചോടാനാകില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിക്കുന്നത് വളരെ ആശങ്കാജനകമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ഒരുമിച്ച് വരണമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Read Also : സ്വന്തം വീട് ചിട്ടയായി നോക്കാൻ കഴിയാത്തയാളാണ് ബിഎസ് പിയെ വിമർശിക്കുന്നത്; രാഹുലിനോട് മായാവതി

കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമോയമാക്കി വിവേക് അഗ്‌നിഹോത്രി ഒരുക്കിയ ചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. അടുത്തിടെ റിലീസായ സിനിമകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചതും ഏറെ വിമര്‍ശിക്കപ്പെട്ടതുമായ ചിത്രമാണിത്.

Story Highlights: People In Power Promoted Kashmir Files

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here