സ്വന്തം വീട് ചിട്ടയായി നോക്കാൻ കഴിയാത്തയാളാണ് ബിഎസ് പിയെ വിമർശിക്കുന്നത്; രാഹുലിനോട് മായാവതി

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സഖ്യത്തിന് തയാറായില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിഎസ്പി അധ്യക്ഷ മായാവതി. സ്വന്തം വീട് ചിട്ടയായി നോക്കാൻ കഴിയാത്തയാളാണ് ബി എസ് പിയെ വിമർശിക്കുന്നതെന്ന് മായാവതി പറഞ്ഞു. ബിഎസ് പിക്കെതിരെ അടിസ്ഥാനമില്ലാത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് കോൺഗ്രസ് നൂറ് പ്രാവശ്യം ചിന്തിക്കണം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒന്നും ചെയ്യാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. മറ്റുള്ളവരെ വിമർശിക്കുന്നതിന് പകരം സ്വന്തം നിലനിൽപ്പിനെ കുറിച്ചാണ് കോൺഗ്രസ് ചിന്തിക്കേണ്ടതെന്ന് മായാവതി പ്രതികരിച്ചു.
രാഹുൽ ഗാന്ധിയെ പോലെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്നവരല്ല ബിഎസ്പി നേതാക്കൾ. അന്വേഷണ ഏജന്‍സികളെ തനിക്ക് ഭയമാണെന്ന് രാജീവ് ഗാന്ധി ആരോപിച്ചിരുന്നുവെന്നും ഇപ്പോൾ പ്രിയങ്ക ഗാന്ധിയും അത് ആവര്‍ത്തിക്കുകയാണെന്നും മായാവതി പരിഹസിച്ചു.
Read Also : രാഹുൽ ഗാന്ധി ഇന്ന് തെലങ്കാന നേതാക്കളെ കാണും
ബിജെപിക്കെതിരെ ജയിക്കാന്‍ സാധിക്കാത്തവര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. അധികാരത്തില്‍ ഇരിക്കുമ്പോഴും പുറത്തായപ്പോഴും അവര്‍ ജനത്തിന് വേണ്ടി ഒന്നും ചെയതിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.
Story Highlights: Set your house in order first- Mayawati hits back at Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here