Advertisement

വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

April 11, 2022
Google News 2 minutes Read

കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചവറയില്‍ 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു.

ഇതിനിടെ മകനെതിരെ പരാതിയില്ലെന്ന് അമ്മ ഓമന പറഞ്ഞു. തന്നെ മകന്‍ തള്ളിത്താഴെയിട്ടു, ഒരു തവണ മര്‍ദിച്ചു. മറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഓമന പ്രതികരിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നത് മകനാണെന്നും അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം; പരാതിയില്ലെന്ന് അമ്മ

മര്‍ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പണം ആവശ്യപ്പെട്ടിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്‍ ഇരുവരെയും മര്‍ദിച്ചത്. അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പൊലീസിന് നല്‍കിയ മൊഴി. ഓമനക്കുട്ടന്‍ തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Story Highlights: Son brutally beats 84-year-old-mother Human Rights Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here