Advertisement

പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോർ : മന്ത്രി കെ.എൻ ബാലഗോപാൽ

April 11, 2022
Google News 1 minute Read

പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോറെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ചടങ്ങിൽ പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്നത് വിലക്കയറ്റത്തിൻ്റെ നാളുകളാണ്. 2008 മുതലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണ് വിലക്കയറ്റം രൂക്ഷമാകുന്നത്. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം. അതിനായി പരമാവധി എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also : ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സിന് തുടക്കമായി

വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരമൊരുക്കിയാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സ് ആരംഭിച്ചത്. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. പുരസ്കാരങ്ങൾ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ. വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. സിനിമാ താരം ഇന്ദ്രൻസ്, ഫുട്ബോൾ താരം വി.പി സുഹൈർ, ഫാദർ ഡേവിസ് ചിറമ്മേൽ, കഥാകൃത്ത് ബെന്യാമിൻ, ഡേ.ജ്യോതിദേവ് കേശവദേവ് എന്നിവർക്കാണ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം.

Story Highlights: twenty four brand awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here