Advertisement

ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സിന് തുടക്കമായി

April 11, 2022
Google News 1 minute Read

വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരമൊരുക്കി ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സ് ആരംഭിച്ചു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്.

ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സ് പുരസ്കാര ജേതാക്കളും മറ്റ് അതിഥികളും വൈകീട്ട് 4.30 ഓടെ തന്നെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നു. പുരസ്കാരങ്ങൾ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ. വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. സിനിമാ താരം ഇന്ദ്രൻസ്, ഫുട്ബോൾ താരം വി.പി സുഹൈർ, ഫാദർ ഡേവിസ് ചിറമ്മേൽ, കഥാകൃത്ത് ബെന്യാമിൻ, ഡേ.ജ്യോതിദേവ് കേശവദേവ് എന്നിവർക്കാണ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം.

പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ സെമിനാറിൽ മുഖ്യാതിഥിയാകും.വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറിൽ
ക്രിയാത്മകമായ ആശയങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.മന്ത്രിമാർക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ധരും സെമിനാറിൽ പങ്കെടുക്കും.

Story Highlights: twenty four brand awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here