Advertisement

വീണ്ടും പരുക്ക്; ദീപക് ചഹാർ ഇക്കൊല്ലം ഐപിഎൽ കളിച്ചേക്കില്ല

April 12, 2022
Google News 1 minute Read

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സുപ്രധാന താരമായ ദീപക് ചഹാർ ഇക്കൊല്ലം ഐപിഎലിൽ കളിച്ചേക്കില്ല. നിലവിൽ പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ദീപകിന് വീണ്ടും പരുക്കേറ്റതിനെ തുടർന്നാണ് താരത്തിൻ്റെ ഐപിഎൽ സീസൺ തുലാസിലായത്. സീസണിൽ ദീപക് ചഹാർ ഇനി കളിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഒരു മാസത്തിലധികമായി ചഹാർ എൻസിഐയിലുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിലാണ് താരത്തിനു പരുക്കേറ്റത്. ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പിന്നീട് ഐപിഎൽ തന്നെ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നു. തുടയിലാണ് ചഹാറിനു പരുക്കേറ്റത്. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച ചഹാർ ഐപിഎലിൽ ഇതുവരെ കളിക്കാത്തത് ചെന്നൈക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

Story Highlights: deepak chahar injured again ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here