Advertisement

സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം; ഏപ്രിൽ 14ന് ഭൂമിയിൽ പതിക്കും

April 13, 2022
Google News 3 minutes Read
dead sunspot coronal mass ejection plasma towards earth

സൂര്യനിൽ നിന്ന് പ്ലാസ്മാ പ്രവാഹം. ഭൂമിയുടെ നേർക്കാണ് സൂര്യനിൽ നിന്നുള്ള പ്ലാസ്മകൾ വരുന്നത്. ഏപ്രിൽ 14 ഓടെ ഇത് ഭൂമിയിൽ പതിക്കുമെന്നാണ് റിപ്പോർട്ട്. ( dead sunspot coronal mass ejection plasma towards earth )

സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള AR2987 എന്ന സൺ സ്‌പോട്ടാണ് നിലവിൽ പൊട്ടിത്തെറിച്ച് പ്ലാസ്മകൾ പുറംതള്ളുന്നത്. സൂര്യനിലെ കറുത്ത ഭാഗങ്ങളാണ് സൺസ്‌പോട്ടുകൾ. ഇവയ്ക്ക് ആയുസ് കുറവായിരിക്കും. ഏപ്രിൽ 11നാണ് AR2987 പൊട്ടിത്തെറിച്ച് സി-ക്ലാസ് സോളാർ ഫ്‌ളെയർ ( വിയ അളവിലുള്ള റേഡിയേഷൻ) പുറത്തുവിട്ട് തുടങ്ങിയത്. സൺസ്‌പോട്ടിന് മുകളിലുള്ള പ്ലാസ്മയും കാന്തിക വലയങ്ങളും തകരുമ്പോഴാണ് വലിയ അളവിൽ റേഡിയേഷൻ ഉണ്ടാകും.

സി-ക്ലാസ് ഫ്‌ളെയറുകൾ സംഭവിക്കുന്നത് സാധാരണമാണ്. ഇത് ഭൂമിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ ഏപ്രിൽ 11 ലെ പ്രതിഭാസ് കൊറേണൽ മാസ് ഇജക്ഷന് (സിഎംഇ ) വഴിവച്ചിട്ടുണ്ട്. ഈ സിഎംഇ ഭൂമിയുടെ കാന്തിക വലയത്തിൽ പതിക്കുമ്പോൾ ചാർജ്ഡ് പാർട്ടിക്കിൾസ് നോർത്ത്, സൗത്ത് പോളുകളിലെ കാന്തിക വലയവുമായി സമ്പർക്കത്തിൽ വരികയും തുടർന്ന് ഫോട്ടോണിന്റെ രൂപത്തിൽ ഊർജം പുറംതള്ളുകയും, ഇത് അറോറ എന്ന പ്രതിഭാസത്തിന് ( നോർതേൺ, സതേൺ ലൈറ്റ്‌സ്) കാരണമാവുകയും ചെയ്യുന്നു.

Read Also : പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്‌സി കണ്ടെത്തി; സൂര്യനേക്കാള്‍ 240 ബില്യണ്‍ മടങ്ങ് വലിപ്പം…

തിങ്കളാഴ്ച മുതൽ സൂര്യനിൽ നിന്ന് പുറംതള്ളപ്പെടുന്ന സിഎംഇ ചെറിയ രീതിയിൽ ജിയോമാഗ്നറ്റിക് സ്‌റ്റോമിന് വഴിവയ്ക്കുകയും ഇത് സാറ്റലൈറ്റ് പ്രവർത്തനത്തെ ചെറിയ രീതിയിൽ തടസപ്പെടുത്തുകയും ചെയ്‌തേക്കാമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

വിവരങ്ങൾക്ക് കടപ്പാട് : ലൈവ് സയൻസ്‌

Story Highlights: dead sunspot coronal mass ejection plasma towards earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here