Advertisement

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരം; ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തിയേക്കും

April 13, 2022
Google News 1 minute Read
Dispute in kseb discussions for solution

കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക.

മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ ബി അശോക് ഓഫീസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. സസ്‌പെന്‍ഷനില്‍ ഉള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറും സെക്രട്ടറി ബി. ഹരികുമാറും ഇന്നലെ ചെയര്‍മാന് വിശദീകരണം നല്‍കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് പ്രതിഷേധക്കാരെ ചെയര്‍മാന്‍ സമവായ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

Read Also : മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; അമ്മയെ കസ്റ്റഡിയിലെടുത്തു

അതിനിടെ സസ്‌പെന്‍ഷനിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി അനുവദിച്ച അഞ്ച് ദിവസം ഇന്നവസാനിക്കും. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
പട്ടം കെഎസ്ഇബി ആസ്ഥാനത്ത് തുടരുന്ന അനിശ്ചിത കാല സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.

Story Highlights: Dispute in kseb discussions for solution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here