Advertisement

വേനല്‍ക്കാലത്തും ചര്‍മ്മത്തെ സൂപ്പറാക്കും ഈ അഞ്ച് ടിപ്പ്‌സ്

April 13, 2022
Google News 2 minutes Read

ചര്‍മ്മം കൃത്യമായി സംരക്ഷിക്കുന്നവര്‍ക്ക് എപ്പോഴും വേനല്‍ക്കാലം ഒരു തലവേദനയാണ്. ചര്‍മ്മത്തിന്റെ സ്വാഭാവികമായ തിളക്കവും മൃദുത്വവും വേനല്‍ക്കാലത്ത് നഷ്ടപ്പെടുന്നത് പലരേയും അസ്വസ്ഥരാക്കാറുണ്ട്. ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടി പാര്‍ലറുകളിലേക്ക് ഓടാന്‍ വിചാരിക്കുമ്പോള്‍ പലപ്പോഴും പുറത്തെ ചൂടും വെയിലും വില്ലനാകുകയും ചെയ്യും. വീട്ടിലിരുന്ന് തന്നെ ചെയാനാകുന്ന ഈ അഞ്ച് ടിപ്പ്‌സ് വേനല്‍ക്കാലത്തും നിങ്ങളുടെ ചര്‍മ്മത്തെ സൂപ്പറാക്കും. (five tips for summer skin care)

എല്ലാ ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

യുവിഎ, യുവിബി രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സണ്‍സക്രീന്‍ വേണം വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍. എസ്പിഎഫ് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ ലോഷന്‍ ദിവസവും പുരട്ടേണ്ടത് വേനല്‍ക്കാലത്തെ ചര്‍മ്മ സംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കരുത്.

മിനിമല്‍ മേക്കപ്പ്

ചൂട് ഉയരുന്ന സമയത്ത് നാം ധാരാളമായി വിയര്‍ക്കും എന്നതിനാല്‍ത്തന്നെ ഈ സമയത്ത് ഹെവി മേക്കപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ദോഷകരമാണ്. ഒരുപാട് ലെയറുകളുള്ള മേക്കപ്പും ഹെവിയായ ഫൗണ്ടേഷനും പരമാവധി ഒഴിവാക്കണം.

ഫേസ് ടോണര്‍ ഉപയോഗിക്കാം

സണ്‍്‌സ്‌ക്രീന്‍ ഉപയോഗിക്കുന്നത് പോലെ തന്നെ പ്രധാനമാണ് വേനല്‍ക്കാലത്ത് സ്‌കിന്‍ ടോണര്‍ ഉപയോഗിക്കുന്നതും. ടോണറുകളും മിസ്റ്റുകളും ചര്‍മ്മത്തിന് കുളിര്‍മ നല്‍കുകയും ചൂട് മൂലമുണ്ടാകുന്ന ക്ഷീണവും കരുവാളിപ്പും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്‌ക്രബുകള്‍ ഉപയോഗിക്കാം

വേനല്‍ക്കാലത്തെ വിയര്‍പ്പും പൊടിയും നീക്കം ചെയ്യാന്‍ പലപ്പോഴും ഫേസ് വാഷ് മാത്രം മതിയാകില്ല. ചര്‍മ്മത്തിന് മുകളിലായി അടിഞ്ഞുകൂടിയ മൃതകോശങ്ങള്‍ നീക്കം ചെയാന്‍ മാസത്തില്‍ നാല് തവണയെങ്കിലും മുഖം സ്‌ക്രബ് ചെയ്യണം

8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാം

എന്തൊക്കെ തരം പാനീയങ്ങള്‍ നിങ്ങള്‍ വേനല്‍ക്കാലത്ത് കുടിച്ചു എന്ന് പറഞ്ഞാലും കുറഞ്ഞത് എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിക്കുന്നത് ഒരിക്കലും ഒഴിവാക്കരുത്. നന്നായി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ക്ഷീണം അകറ്റി മുഖം തിളക്കമുള്ളതാക്കുന്നു.

Story Highlights: five tips for summer skin care

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here