രാമ നവമിയുമായി ബന്ധപ്പെട്ട് യുപിയിൽ ഒരു വംശീയ കലാപം പോലും ഉണ്ടായില്ല: യോഗി ആദിത്യനാഥ്

രാമ നവമിയുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിൽ ഒരു വംശീയ കലാപം പോലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾ രാമ നവമി ആഘോഷിക്കുമ്പോഴോ മുസ്ലിങ്ങൾ റംസാൻ ചടങ്ങുകൾ നടത്തുമ്പോഴോ ഒരു വംശീയ കലാപം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ആദിത്യനാഥ് പറഞ്ഞു.
“25 കോടി ആളുകൾ താമസിക്കുന്ന യുപിയിൽ 800ഓളം രാമ നവമി റാലികൾ നടന്നു. അതേസമയത്തു തന്നെ ഇഫ്താറും മറ്റും നടന്നിരുന്നു. എന്നാൽ, ഒരു തർക്കം പോലും എവിടെയും ഉണ്ടായില്ല. കലാപത്തിനും അക്രമത്തിനും ഇവിടെ സ്ഥാനമില്ല. പുരോഗതിയിലേക്ക് കുതിയ്ക്കാനുള്ള ഉത്തർ പ്രദേശിൻ്റെ വ്യഗ്രതയാണ് ഇത് തെളിയിക്കുന്നത്. ഉത്തർ പ്രദേശിൽ വംശീയ കലാപങ്ങൾക്കോ അക്രമങ്ങൾക്കോ അരാജകത്വത്തിനോ സ്ഥാനമില്ല. രാമ നവമിയുടെ ഈ വിശുദ്ധ സമയത്ത് നമ്മൾ അത് തെളിയിച്ചുകഴിഞ്ഞു.”- ആദിത്യനാഥ് പറഞ്ഞു.
രാമ നവമിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ വംശീയ കലാപം ഉണ്ടായിരുന്നു.
Story Highlights: yogi adityanath communal clashes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here