വിഷുക്കൈനീട്ടവുമായി ഈസ്‌റ്റേൺ; സാമ്പാർ പൊടി വാങ്ങിച്ചാൽ ക്യാഷ് ബാക്ക് ഉറപ്പ്

സദ്യയുടെ അവിഭാജ്യ ഘടകമാണ് സാമ്പാർ. സാമ്പാർ നന്നായാൽ സദ്യ നന്നായെന്ന് ചുരുക്കം. എന്നാൽ സാമ്പാർ നന്നാവണമെങ്കിൽ അതിനൽപം കഷ്ടപ്പെടണം. സാമ്പാറിന് ഉപയോഗിക്കുന്ന മസാലക്കൂട്ട് കൃത്യമാകണം. പക്ഷേ ഇതെങ്ങനെ സാധിക്കും ? മല്ലി, മുളക് എന്നിവ ചേർന്നുള്ള സാമ്പാർ പൊടിക്കൂട്ടാണ് നല്ല സാമ്പാറിന്റെ ആത്മാവ്. പണ്ടുകാലത്തെ അടുക്കളകളിൽ സ്വയം പൊടിച്ച് ചേർത്ത് തായാറാക്കുന്ന സാമ്പാർക്കൂട്ടായിരുന്നതിനാൽ സാമ്പാർ പാളിപ്പോകുന്ന ചരിത്രം കേട്ടുകേൾവില്ലായിരുന്നു. ഇന്നത്തെ കാലത്ത് അതല്ല അവസ്ഥ. പായ്ക്കറ്റ് കാലത്ത് സാമ്പാർ പൊടിയും പായ്ക്കറ്റിലെത്തും. എന്നാൽ ഏത് സാമ്പാർ പൊടി കൊണ്ടും സാമ്പാർ ഉണ്ടാക്കിയാൽ കറി നന്നാവില്ല. അതുകൊണ്ട് തന്നെ പഴയകാലത്തെ രുചിക്കൂട്ട് കൃത്യമായി പാലിച്ച് യാതൊരുവിധ കൂട്ടിച്ചേർക്കലുകളും ഇല്ലാതെ മലയാളികൾക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ഈസ്റ്റേൺ. പെർഫക്ട് സാമ്പാറിന് ഈസ്റ്റേൺ സാമ്പാർ തന്നെ വേണമെന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. ( eastern sambar vishu special cash back )
കേരളത്തിന്റെ തനത് ഭക്ഷണരുചിയിൽ യാതൊരു വിധ മാറ്റങ്ങളോ മായങ്ങളോ ചേർക്കാതെ ആരെയും കൊതിപ്പിക്കുന്ന സ്വാദോടെ തയാറാക്കുന്ന രുചിക്കൂട്ടുകളാണ് ഈസ്‌റ്റേണിന്റെ ഓരോ പായ്ക്കറ്റുകളിലും. അതുകൊണ്ടാണ് കഴിഞ്ഞ 39 വർഷമായി മലയാളികളുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാകാൻ ഈസ്റ്റേണിന് കഴിഞ്ഞത്.
നിറവും മണവും രുചിയും പെർഫെക്റ്റ് ആയി യോജിക്കുന്ന ഈസ്‌റ്റേൺ സാമ്പാർ പൊടി കൊണ്ട് സാമ്പാർ തയാറാക്കിയാൽ പഴമയുടെ അതേ രുചി ലഭിക്കുമെന്ന് കേരളക്കര ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. വിഷുക്കാലത്തും നല്ല സാമ്പാറൊരുക്കാൻ മലയാളികൾ അതുകൊണ്ട് തന്നെ ഈസ്റ്റേൺ സാമ്പാർ പൊടി തെരഞ്ഞെടുക്കുന്നു.
ഉപഭോക്താക്കളുടെ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും പകരമായി ഇത്തവണ വിഷുക്കൈനീട്ടവുമായാണ് ഈസ്റ്റേൺ എത്തുന്നത്. ഓരോ 100 ഗ്രാം ഈസ്‌റ്റേൺ സാമ്പാർ പൊടി പായ്ക്കറ്റ് വാങ്ങുമ്പോഴും 10 രൂപ Paytm ക്യാഷ് ബാക്ക് ലഭിക്കും. ഈ ഓഫർ ജൂൺ 30 വരെ മാത്രം.ഈ വിഷുക്കാലത്ത് കൊതിയൂറും സാമ്പാർ കുറഞ്ഞ വിലയിൽ തയാറാക്കാം..ഗുണമേന്മ ഒട്ടും ചോരാതെ..
Please Visit : https://eastern.in/
Story Highlights: eastern sambar vishu special cash back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here