ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു

അസമിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ വരുന്നതിനിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ദിബ്രുഗഢിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം. ( mobile phone burst inside indigo flight )
ഫ്‌ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം. മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട കാബിൻക്രൂ ഉടൻതന്നെ അഗ്‌നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു.
ഗൗരിക്കൊരു കൈനീട്ടം’; വിഷുദിനത്തിൽ ക്യാമ്പെയ്‌നുമായി 24; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം GPay : 9847200415 [Liju KL]
യാത്രക്കാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേൽക്കാതെ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങിതായി ഡിജിസിഎ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ 12.45 ഓടെയാണ് വിമാനം പറന്നിറങ്ങിയത്.
Story Highlights: mobile phone burst inside indigo flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here