Advertisement

യോഗി ആദിത്യനാഥിനെ കാണാൻ 10 വയസുകാരി ഓടിയത് 200 കിലോമീറ്റർ

April 16, 2022
Google News 1 minute Read

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ 10 വയസ്സുകാരി ഓടിയത് 200 കിലോമീറ്റർ. കാജൽ എന്ന 4ആം ക്ലാസുകാരിയാണ് മുഖ്യമന്ത്രിയെ കാണാനായി പ്രയാഗ് രാജിൽ നിന്ന് ലക്നൗ വരെ ഓടിയത്. ഇത്ര ദൂരം ഓടി തന്നെ കാണാനെത്തിയ പെൺകുട്ടിയ്ക്ക് ആദിത്യനാഥ് ഒരു ജോഡി ഷൂസും ഒരു ട്രാക്ക്‌സ്യൂട്ടും സ്പോർട്സ് കിറ്റും സമ്മാനിച്ചു. ഭാവിയിൽ ഓട്ടക്കാരിയാവാനാണ് ആഗ്രഹമെന്നറിയിച്ച പെൺകുട്ടിയ്ക്ക് ആദിത്യനാഥ് ആശംസകൾ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം നടന്ന ഇന്ദിര മാരത്തണിൽ പങ്കെടുത്ത കാജൽ ഏപ്രിൽ 10നാണ് തൻ്റെ യാത്ര ആരംഭിച്ചത്. ഏപ്രിൽ 15ന് ലക്നൗവിലെത്തി കാജൽ മുഖ്യമന്ത്രിയെ കണ്ടു. മാരത്തണിൽ പങ്കെടുത്തതിനു ശേഷം ആദിത്യനാഥിനു കത്തെഴുതിയ കാജൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Story Highlights: girl run 200 km meet yogi adityanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here