Advertisement

ഡെങ്കിപ്പനി കേസുകൾ കുറയ്ക്കാൻ ശക്തമായ ക്യാമ്പയിനുമായി മസ്ക്കത്ത്

April 16, 2022
Google News 2 minutes Read

മസ്കത്ത് ഗവർണറേറ്റിൽ ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം വർദ്ധിക്കുന്നതിനെതിരെ കാമ്പയിൻ ശക്തിപ്പടുത്തി അധികൃതർ. മസ്കത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് കാമ്പയിൻ ശക്തമാക്കുന്നത്. മസ്‌കത്ത്, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 76ഓളം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് (ഡി.ജി.എച്ച്.എസ്) മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. ഗവർണറേറ്റിലെ വിവിധ ഗ്രാമങ്ങളിൽ ബോധവൽക്കരണത്തിന്റെ ഭാ​ഗമായി ബ്രോഷറുകൾ വിതരണം ചെയ്തു തുടങ്ങി. കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ഫീൽഡ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കഠിനമായ പനിയും തലവേദനയും, സന്ധികളിലും മാംസപേശികളിലും വേദന, മനംപുരട്ടലും ഛർദിയും, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, വിശപ്പ്, രുചിയുമില്ലായ്മ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

Read Also : വിഷു ആഘോഷമാക്കി പ്രവാസി ലോകവും; യുഎഇയില്‍ വിഷുവിപണി സജീവം

മാർച്ച് 27മുതൽ ഏപ്രിൽ ആറുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 3500ലധികം വീടുകളിൽ കൊതുകുനാശിനി തളിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു മികച്ച വർക്കിം​ഗ് ടീം രൂപീകരിക്കാൻ മസ്‌കത്ത് ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. തമ്ര സഈദ് അൽ ഗഫ്രി നിർദേശിച്ചു. ഒമാനിൽ 2019, 2020 വർഷങ്ങളിലും മസ്കത്ത്, ദോഫാർ ഗവർണറേറ്റുകൾ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

Story Highlights: Muscat launches strong campaign to reduce dengue cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here